മലബാര്‍ സിമന്റ്‌സ്: വി എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Posted on: March 25, 2013 1:02 pm | Last updated: March 25, 2013 at 1:02 pm
SHARE

DSC_0046കൊച്ചി: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായി വി എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. എറണാകുളം സി ജെ എം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രാധാകൃഷ്ണന് ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ സി ബി ഐ എതിര്‍ത്തു.
ശശീന്ദ്രനെയും മക്കളെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായാണ് കേസ്. ജോലി രാജിവെക്കണമെന്ന് മലബാര്‍ സിമന്റ്‌സ് എം ഡി സുന്ദരമൂര്‍ത്തിയും പേഴ്‌സനല്‍ അസിസ്റ്റന്റ് സൂര്യനാരായണനും ശശീന്ദ്രനെ നിര്‍ബന്ധിച്ചതായും ഇത് രാധാകൃഷ്ണന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും വ്യക്തമായതായി സി ബി ഐ കോടതിയെ അറിയിച്ചിരുന്നു.