മിയാമി മാസ്റ്റേഴ്‌സ് ഓപ്പണ്‍: സോംദേവ് പുറത്ത്

Posted on: March 25, 2013 12:38 pm | Last updated: March 26, 2013 at 2:56 pm
SHARE

djokovic-somdev-300മിയാമി: ലോക ഒന്നാം നമ്പര്‍ താരം നോവാന്‍ ദ്യോക്യോവിച്ചിനോട് തോറ്റ് ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മന്‍ മിയാമി ഓപണില്‍ നിന്ന് പുറത്തായി. സ്‌കോര്‍- 6-2, 6-4.

കളിയില്‍ ഒരിക്കല്‍പോലും വ്യക്തമായ മേധാവിത്വം പുലര്‍ത്താന്‍ സോംദേവിനായില്ല. ഈ തോല്‍വിയോടെ സോംദേവ് ലോകറാംഗിങില്‍ 254 ാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു.
മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെ 6-1, 7-5 എന്ന സ്‌കോറിന് പരാജയപ്പടുത്തി.