Connect with us

Palakkad

പള്ളിപ്പുറം ആശുപത്രിയിലെ കിടത്തി ചികിത്സക്കുള്ള കെട്ടിടം നശിക്കുന്നു

Published

|

Last Updated

പള്ളിപ്പുറം: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍തുക ചെലവഴിച്ച് നിര്‍മിച്ച് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പള്ളിപ്പുറം സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തി ചികിത്സക്കുള്ള കെട്ടിടം ഒരു ദിവസം പോലും പ്രവര്‍ത്തിക്കാതെ കാട് കയറി നശിക്കുന്നു, പള്ളിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ കോമ്പൗണ്ടില്‍ 2008-09 കാലയളവില്‍ മുന്‍ ഒറ്റപ്പാലം എം എല്‍ എ എസ് അജയ്കുമാറിന്റെ എം എല്‍ എ ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് നിര്‍മിച്ച പ്രസ്തുത കെട്ടിടം അധികൃതരുടെ അനാസ്ഥ മൂലം നശിച്ച് കൊണ്ടിരിക്കുകയാണ്. കിടത്തി ചികിത്സക്ക് മതിയായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പറഞ്ഞ് കെട്ടിടത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുമ്പോള്‍ ഒരു പ്രദേശത്തെജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കിടത്തി ചികിത്സാ കേന്ദ്രമാണ് നശിക്കുന്നത്.
പ്രതിദിനം നിരവധി രോഗികള്‍ ചികിത്സ തേടി വരുന്ന ഇവിടെ കിടത്തി ചികിത്സയില്ലാത്തതിനാല്‍ പട്ടാമ്പിയും കൊപ്പത്തുമുള്ള ഗവ ആശുപത്രികളാണ് ഇപ്പോള്‍ സാധാരണക്കാരുടെആശ്രയം.