Connect with us

Palakkad

കയറംപാറയില്‍ വീണ്ടും അക്രമം, ഒരാള്‍ക്ക് വെട്ടേറ്റു

Published

|

Last Updated

ഒറ്റപ്പാലം: പാലപ്പുറം കയറംപാറയില്‍ വീണ്ടും അക്രമം. എസ് ഡി പി ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പാലപ്പുറം സീനിയ്ക്കപടി യൂസഫിന്റെ മകന്‍ ഷിഹാബ്(22) നാണ് വെട്ടേറ്റത്. അക്രമത്തിനു പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് സൂചന.ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇന്നോവ കാറിലെത്തിയ സംഘം കയറംപാറ പുലിയറ ക്ഷേത്രത്തിനു സമീപംവെച്ച് അക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷിഹാബിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിനക്കത്തൂര്‍ പൂരത്തിന് പിറ്റേന്ന് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഷിഹാബ് തെറ്റിപോവുകയും പിന്നീട് എസ് ഡി പി ഐ പ്രവര്‍ത്തകരോടൊപ്പം എത്തി മറു”ഭാഗത്തെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമാണ് ഇന്നലത്തെ അക്രമമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ മണികണ്ഠന്‍, ചന്ദ്രന്‍, സജീവ്, ജയേഷ്, ജിനേഷ്, രാജേഷ്, സജീഷ് എന്നിവര്‍ക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. സംഭവസ്ഥലത്ത് പോലീസ് കാവലും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.