പൊലീസ് ജീപ്പില്‍ നിന്ന് വീണ് പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Posted on: March 25, 2013 12:23 pm | Last updated: March 25, 2013 at 12:23 pm
SHARE

alappuzha-map1ആലപ്പുഴ: പൊലീസ് ജീപ്പില്‍ നിന്ന് വീണ് ഗുരുതര പരുക്ക് പറ്റിയ ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ സനാതനപുരം അഭിലാഷ് ഭവനില്‍ അശോക് കുമാറിന്റെ മകന്‍ അഖിലേഷ് (20) ആണ് മരിച്ചത്. എടത്വ സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥിയാണ് അഖിലേഷ്. കഴിഞ്ഞ 16നാണ് മദ്യപിച്ചെന്നാരോപിച്ച് പുന്നപ്ര എസ് ഐ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്. പോലിസ് ബലം പ്രയോഗിച്ചത് കാരണം കുതറി മാറി ജീപ്പില്‍ നിന്ന് ചാടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര എസ് ഐ യെ സസ്‌പെന്റ് ചെയ്തിരുന്നു.