കള്ളനോട്ട് കേസ്: പ്രതിയെ കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തി

Posted on: March 25, 2013 12:11 pm | Last updated: March 25, 2013 at 12:12 pm
SHARE

indian-fakeകോട്ടക്കല്‍: ചങ്കുവെട്ടി കള്ള നോട്ട് കേസിലെ പ്രതിയെ കോയമ്പത്തൂരില്‍ കൊണ്ട് പോയി തെളിവെടുത്തു. കോയമ്പത്തൂര്‍ പ്രതിനിധി നിവാസില്‍ ധിനീഷ് (23)യെണ് കോട്ടക്കല്‍ പോലീസ് കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുത്തത്.
ബാലുശ്ശേരി അവിടനല്ലൂര്‍ കക്കുവീട്ടില്‍ ബഷീറിന് കള്ളനോട്ട് നല്‍കിയ കേസിലെ പ്രതിയാണിയാള്‍. വിയ്യൂര്‍ ജയിലിലായിരുന്ന ധിനീഷിനെ കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. തൃശൂര്‍ കള്ള നോട്ട് കേസിലാണ് ഇയാള്‍ക്ക് ചങ്കുവെട്ടി കള്ള നോട്ട് കേസുമായി ബന്ധമുണ്ടെന്നറിയുന്നത്. കോയമ്പത്തൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ ബഷീറിന് 500 രൂപയുടെ കള്ള നോട്ടുകള്‍ നല്‍കിയത്. 2012 ഡിസംമ്പര്‍ ഏഴിനാണ് ബശീര്‍ ചങ്കുവെട്ടിയില്‍ നിന്നും നര്‍ക്കോട്ടിക്ക് സെല്ലിന്റെ പിടിയിലായത്. ഇന്നെലെ പ്രതിയെ കോടതിയില്‍ ഹാജറാക്കി.