കാര്യാട് പാലം: ലീഗും കോണ്‍ഗ്രസും തുറന്ന പോരിന്

Posted on: March 25, 2013 12:10 pm | Last updated: March 25, 2013 at 12:10 pm
SHARE

തിരൂരങ്ങാടി: മൂന്നിയൂര്‍ കാര്യാട് പാലത്തിന് ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടെന്നും ഇല്ലെന്നും പറഞ്ഞ് മുസ്‌ലിം ലീഗും കോണ്‍ഗ്രസും തുറന്ന പോരിന്.
ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ പാലത്തിന് 12 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് ലീഗ് പറയുന്നത്. ഇതിന്റെപേരില്‍ സര്‍ക്കാറിന് അഭിനന്ദനം അര്‍പിച്ചുകൊണ്ട് മുസ്‌ലിം ലീഗ് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, സ്ഥലം എം എല്‍ എ അടക്കമുള്ളവരുടെ ചിത്രവും ബോര്‍ഡില്‍ കൊടുത്തിട്ടുണ്ട്. സാങ്കേതിക തടസംമൂലം പാതിവാഴിയില്‍ പണി നിലച്ച കാര്യാട് പാലത്തിന് 12 കോടിഅനുവദിച്ച സര്‍ക്കാറിനും മന്ത്രി ഇബ്രാഹീം കുഞ്ഞിനും കെ എന്‍ ഖാദര്‍ എംഎല്‍എക്കും അഭിന്ദനങ്ങള്‍ എന്നാണ് ലീഗ് ഫഌ്‌സ് വെച്ചിട്ടുള്ളത്.
എന്നാല്‍ ഇതിന് തോട്ടടുത്ത്തന്നെ യൂത്ത്‌കോണ്‍ഗ്രസും ബോര്‍ഡ് വെച്ചിട്ടുണ്ട് മുഖ്യമന്ത്രി, മന്ത്രി ആര്യാടന്‍ തുടങ്ങിയവരുടെ ഫോട്ടോകള്‍ സഹിതമുള്ള ബാനറിന് മുകളില്‍ മറ്റൊരു ഫഌക്‌സില്‍ കാര്യാട് കടവ്പാലത്തിന്റെ മുടങ്ങിക്കിടക്കുന്ന പണിപുനരാരംഭിക്കാതെ സത്യംമറച്ചുവെച്ചുകൊണ്ടുള്ള ചിലരുടെപ്രചാരണത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് എന്നാണ് കൊടുത്തിട്ടുള്ളത്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 8.35 കോടി രൂപ വകയിരുത്തിയിരുന്ന തൊഴിച്ചാല്‍ യു ഡി എഫ് സര്‍ക്കാര്‍ ഒരുതുകയും അനുവദിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മന്ത്രി എം കെ മുനീര്‍ പാലത്തിന് ടെണ്ടര്‍ നല്‍കാതെ നീട്ടിക്കൊണ്ടുപോയതാണ് പണിമുടങ്ങാനിടയായതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ലീഗ് നിലപാടിനെതിരെ കാര്യാട് പാലത്തിന് സമീപം ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല നടന്നു. ലീഗും കോണ്‍ഗ്രസും മുമ്പേ വൈരാഗ്യം നിലവിലുള്ള ഇവിടെ ഈ പ്രശ്‌നത്തിന്റെ പേരില്‍പോര് രൂക്ഷമായിരിക്കുകയാണ്.