Connect with us

Kerala

കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നു: എ കെ ആന്റണി

Published

|

Last Updated

കൊച്ചി: അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. കൊച്ചി നാവികസേനാ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. വിശദ വിവരങ്ങള്‍ ലഭിച്ച ശേഷം നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആന്റണി വ്യക്തമാക്കി.
സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു നേരത്തെ ആന്റണി പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയുടെ വെളിപ്പെടുത്തല്‍ എന്നാണ് കരുതുന്നത്.

Latest