Connect with us

International

സെന്‍ട്രല്‍ ആഫ്രിക്ക: വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു

Published

|

Last Updated

ബങ്കുയി: ശക്തമായ പോരാട്ടത്തിനൊടുവില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് തലസ്ഥാനമായ ബാങ്കുയിലെ പ്രസിഡന്റിന്റെ കൊട്ടാരം വിമതര്‍ പിടിച്ചെടുത്തു. പ്രസിഡന്റ് അയല്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് പലായനം ചെയ്തതായി സെലേകാ വിമതരുടെ വക്താവ് പറഞ്ഞു. പ്രസിഡന്റ് ഫ്രാങ്കോയിസ് ബോസിസ് പലായനം ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പ്രസിഡന്റ് കോംഗോയിലെത്തിയതായാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഔദ്യോഗിക ടെലിവിഷന്‍ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണം വിമതര്‍ പിടച്ചെടുത്തതായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരിയിലുണ്ടാക്കിയ സമാധാന കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് വിമതര്‍ ആക്രമണം ശക്തമാക്കിയത്. ചര്‍ച്ചക്ക് തയ്യാറാണെന്നും അക്രമം ഒഴിവാക്കമമെന്നും പ്രധാനമന്ത്രി നിക്കോളാസ് ടിയാന്‍ഗയെയുടെ വക്താവ് പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗം ചേരണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് മുമ്പ് ഫ്രഞ്ച് കോളനിയായിരുന്നു.

Latest