എന്‍ഡോസള്‍ഫാന്‍ പുനരധിവാസം സര്‍വകക്ഷിയോഗം ഇന്ന്

Posted on: March 25, 2013 8:34 am | Last updated: March 26, 2013 at 11:04 am
SHARE

Ban  Endosulfanതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തില്‍ വിവിധ വകുപ്പ് മന്ത്രിമാരും തലവന്‍മാരും സംബന്ധിക്കും. കഴിഞ്ഞ 21ന് സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

സമരസമിതി മുന്നോട്ട് വെച്ച് നിര്‍ദേശങ്ങള്‍ ഇന്നും സര്‍ക്കാറിന് സമ്മതമല്ലെങ്കില്‍ സമരത്തിന്റെ രീതി തന്നെ മാറാന്‍ സാധ്യതയുണ്ട്.

സമരത്തിന് ശക്തി പരാന്‍ ഇന്ന് കാസര്‍കോഡ് വിവിധ സംഘടനകളുടെ സമരപരിപാടികള്‍ അരങ്ങേറും. വൈകീട്ട് കാസര്‍കോഡ് നഗരത്തില്‍ പ്രതിഷേധജനസമുദ്രം തീര്‍ക്കും. വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധത്തില്‍ പങ്കാളികളാവും.

അതേസമയം ആശുപത്രിയിലും സമരം തുടരുന്ന എ മോഹന്‍കുമാറിന്റെ നിരാഹാരം ഇന്നേക്ക് 22ാം ദിവസത്തിലേക്ക് കടക്കുകയാണ്.