ആവേശം പകര്‍ന്ന് എസ് എസ് എഫ് സമരഘോഷം

Posted on: March 25, 2013 8:13 am | Last updated: March 25, 2013 at 8:13 am
SHARE

ssf 49thമുക്കം: എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും അവസാന പ്രചാരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനും കുന്ദമംഗലം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമരഘോഷം ആവശമായി.
സമ്മേളനക്കിഴി ശേഖരണത്തിനുള്ള ചാക്കുകളും മറ്റ് ഉരുപ്പടികളും പരിപാടിയില്‍ വിതരണം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം സി പി ശഫീഖ് ബുഖാരി ഉദ്ഘാടനം ചെയ്തു. കളന്‍തോട് സ്റ്റുഡന്റ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഡിവിഷന്‍ പ്രസിഡന്റ് ഇബ്‌റാഹിം സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ക്യാമ്പസ് സെക്രട്ടറി പദ്ധതി വിശദീകരണം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് സമാപന സന്ദേശം നല്‍കി. സയ്യിദലി റിയാസ് സ്വാഗതവും വി കെ അശ്‌റഫ് നന്ദിയും പറഞ്ഞു.