Connect with us

International

സ്വവര്‍ഗ വിവാഹത്തിനെതിരെ പാരീസില്‍ പടുകൂറ്റന്‍ റാലി

Published

|

Last Updated

പാരീസ്: സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നതിനെതിരെ പതിനായിരക്കണക്കിനാളുകള്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ റാലി നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പ്രക്ഷോഭകര്‍ക്കുനേരെ പൊലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു. ഫ്രഞ്ച് പാര്‍ലിമെന്റിന്റെ അധോസഭയുടെ അംഗീകാരം ലഭിച്ച ബില്ലിന്‍മേല്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് പ്രതിഷേധം. പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്റിന്റെ പാര്‍ട്ടിക്കാണ് ഇരു സഭകളിലും ഭൂരിപക്ഷമുള്ളത്.

ഫ്രാന്‍സിലെ ഭൂരിപക്ഷം പേരും സ്വവര്‍ഗവിവാഹത്തിനെ അനുകൂലിക്കുന്നവരാണെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ പറയുന്നുണ്ടെങ്കിലും ഈ അടുത്ത ആഴ്ചകളില്‍ പിന്തുണക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്നിട്ടുണ്ട്.