Connect with us

Gulf

കപ്പല്‍ കഥയുമായി ടെലിഫിലിം; കഥാപാത്രങ്ങളായി മലയാളികളും

Published

|

Last Updated

മസ്‌കത്ത് : സംവത്സരങ്ങള്‍ക്കു മുമ്പ് നിര്‍മിക്കുകയും അമേരിക്കന്‍ തീരങ്ങളിലേക്കു യാത്ര ചെയ്ത ഒരു കപ്പലിന്റെ സ്മരണയില്‍ മെനയുന്ന കഥയുടെ ദൃശ്യാവിഷ്‌കാരം സ്‌ക്രീനില്‍ പകര്‍ത്തുന്നു. സ്വദേശികള്‍ക്കൊപ്പം മലയാളികളുള്‍പെടെയുള്ള കലാകാരന്മാര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ടെലിഫിലിം വരുന്ന റമസാനില്‍ ഒമാന്‍ ടി വി സംപ്രേഷണം ചെയ്യും.

കപ്പല്‍ കഥയുടെ പശ്ചാത്തലത്തില്‍ വിവിധ സാമൂഹിക പ്രശ്‌നങ്ങളും യാഥാര്‍ഥ്യങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് സിനിമ. സംരംഭത്തിനു പിന്നിലെ സാങ്കേതിക പ്രവര്‍ത്തകര്‍ ഈജിപ്തില്‍നിന്നുള്ളവരാണ്. സൂഖുല്‍ ദലം എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ ഗോപാല്‍ എന്ന ഇന്ത്യക്കാരന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ കബീര്‍ യൂസുഫാണ്.
മത്ര സൂഖും പോര്‍ട്ടുമൊക്കെ കേന്ദ്രീകരിച്ചാണ് ടെലിഫിലിമിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. മുഹമ്മദ് അല്‍ ലവാതിയാണ് കഥയെഴുതിയിരിക്കുന്നത്. കൗമാരപ്രായക്കാരുള്‍പെടെയും അവവരുടെ രക്ഷിതാക്കളുടെതുമുള്‍പെടെ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ കഥയില്‍ കടന്നു വരുന്നു. യുവാക്കള്‍, കുടുംബത്തില്‍ അവരുടെ സ്വാധീനം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലെ അപകടങ്ങള്‍ എന്നിവയും സിനിമ പ്രതിപാദിക്കുന്നു.
അമ്മാര്‍ ഇബ്രാഹിം ആണ് ഫിലിമിന്റെ നിര്‍മാതാവ്. ജോണ്‍ ഇക്രം സംവിധാനം ചെയ്യുന്നു. അഖില്‍ അല്‍ ലവാത്തി സഹായിയായി പ്രവര്‍ത്തിക്കും. ആമിര്‍ നാസിം ആന്‍ഡ് ഫര്‍ഹാന്‍ ഹാദി എന്നിവരാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഖലീല്‍ അല്‍ സിനാനി, യൂസുഫ് അല്‍ ബലൂഷി, റുണ രാധാകൃഷ്ണന്‍, കരിമ അല്‍ ബലൂഷിയ, അലി അല്‍ ലവാത്തി, ശബീല്‍ അല്‍ ലവാത്തി, സവിത, മിര്‍ഫാത്ത്, ശൈമ അല്‍ ഹുസ്‌നിയ, ലാമിയ അല്‍ ജബ്രിയ, അബദുല്‍ ഗഫൂര്‍ അല്‍ ബലൂഷി, അലി നൂറുല്‍ ആബിദീന്‍ അല്‍ ലവാത്തി, ഇസ്സാം അല്‍ ലവാത്തി എന്നിവരും അഭിനയിക്കുന്നു.

Latest