മുറെ, സെറീന മുന്നോട്ട്

Posted on: March 25, 2013 1:44 am | Last updated: March 25, 2013 at 1:44 am
SHARE
mXHPu.Em.56
ആന്റി മുറെ മല്‍സരത്തിനിടെ

മിയാമി: ബ്രിട്ടന്റെ ആന്‍ഡി മുറെ, ഫ്രാന്‍സിന്റെ വില്‍ഫ്രഡ് സോംഗ എന്നിവര്‍ മിയാമി ഓപണ്‍ പുരുഷ വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടിലെത്തി. വനിതകളില്‍ അമേരിക്കന്‍ താരം സെറീന വില്ല്യംസ് നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.
ആസ്‌ത്രേലിയന്‍ താരം ബെര്‍ണാര്‍ഡ് ടോമിക്കിനെ രണ്ട് സെറ്റ് പോരാട്ടത്തില്‍ 6-3, 6-1 സ്‌കോറിന് കീഴടക്കിയാണ് മുറെയുടെ മുന്നേറ്റം. സെര്‍ബിയയുടെ വിക്ടര്‍ ട്രോയിക്കിയെ കീഴടക്കിയാണ് വില്‍ഫ്രഡ് സോംഗയുടെ മൂന്നാം റൗണ്ടിലേക്കുള്ള കുതിപ്പ്. സ്‌കോര്‍- 7-6 (6), 6-3.
ലോക ഒന്നാം നമ്പര്‍ സെറീന വില്ല്യംസ് അയൂമി മൊറിത്തയെ കീഴടക്കിയാണ് നാലാം റൗണ്ടിലെത്തിയത്.