സോഷ്യലിസ്റ്റ് ജനത: കൊച്ചിയില്‍ രഹസ്യയോഗം; ശ്രേയാംസ്‌കുമാറിനെതിരെ രൂക്ഷവിമര്‍ശം

Posted on: March 24, 2013 7:39 pm | Last updated: March 24, 2013 at 7:39 pm
SHARE

mmv shreyamskumar-matribhoomiകൊച്ചി: സോഷ്യലിസ്റ്റ് ജനതയിലെ വീരേന്ദ്രകുമാര്‍ ഇതര വിഭാഗം പാര്‍ട്ടി വൈസ് പ്രസിഡന്റ് എം കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നു. യോഗത്തില്‍ വീരേന്ദ്രകുമാറിനും മകന്‍ ശ്രേയാംസ്‌കുമാറിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ശ്രേയാസ്‌കുമാര്‍ രാഷ്ട്രീയപ്രവര്‍ത്തന പരിചയം ഒട്ടുമില്ലാത്ത ആളാണെന്ന് യോഗം കുറ്റപ്പെടുത്തി. വിമതവിഭാഗം ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയിലെത്തുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കെ കൃഷ്ണന്‍കുട്ടി ജോസ് തെറ്റയിലുമായി ഇതിനകം തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്.