അഹ്മദ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താനാകില്ലെന്ന് എയര്‍ ഇന്ത്യ

Posted on: March 24, 2013 4:29 pm | Last updated: March 24, 2013 at 4:29 pm
SHARE

air indiaദോഹ: പുതുതായി നിര്‍മിച്ച അഹ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ പുറപ്പെടാനാകില്ലെന്ന് കാണിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖത്തര്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കത്ത് നല്‍കി. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ വിദേശ വിമാന സര്‍വീസുകളും പുതിയ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടണമെന്ന് കാണിച്ച് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എയര്‍ ഇന്ത്യക്ക് ഖത്തറില്‍ ഗ്രൗണ്ട് സ്റ്റാഫ് ഖത്തര്‍ എയര്‍വേയ്‌സും ജെറ്റ് എയര്‍വേയ്‌സുമാണ് നല്‍കുന്നതെന്നും ഈ രണ്ട് കമ്പനികളും പുതിയ എയര്‍പോര്‍ട്ടിലേക്ക് മാറാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് പൂര്‍ണരീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മാറാമെന്നാണ് എയര്‍ ഇന്ത്യ മാനേജര്‍ അറിയിച്ചത്. ഇക്കാര്യം അധികൃതര്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.