മുശര്‍ഫ് പാക്കിസ്ഥാനിലെത്തി

Posted on: March 24, 2013 1:44 pm | Last updated: March 24, 2013 at 3:15 pm
SHARE

201332451810651734_20കറാച്ചി: പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവിയും ആള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് മേധാവിയുമായ പര്‍വേസ് മുശര്‍റഫ് പാക്കിസ്ഥാനിലെത്തി. ദുബൈയില്‍ നിന്ന് യാത്ര തിരിച്ച മുശര്‍ഫ് ഇന്ന് 12.40നാണ് കറാച്ചിയിലെത്തിയത്. ഭാര്യ സെഹ്ബ മുശര്‍റഫും ഒപ്പമുണ്ട്. കറാച്ചിയില്‍ ഇന്ന് വൈകീട്ട് റാലിയെ മുശര്‍റ് അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, സുരക്ഷാ കാരണത്താല്‍ റാലിയില്‍ പങ്കെടുക്കുന്നതിന് നല്‍കിയ അനുവാദം റദ്ദാക്കിയിട്ടുണ്ട്.
സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടെന്ന് സഊദി സര്‍ക്കാര്‍ മുശര്‍റഫിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

താലിബാന്റെ വധഭീഷണി നിലനില്‍ക്കെയാണ് മുശര്‍റഫ് പാക്കിസ്ഥാനിലെത്തിയത്. ശക്തമായ സുരക്ഷയാണ് കറാച്ചി വിമാനത്താവളത്തിലൊരുക്കിയിരുന്നത്. കഴിഞ്ഞ നാലര വര്‍ഷമായി ദുബൈയിലും ലണ്ടനിലുമായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു മുശര്‍റഫ്. മെയ് 11നാണ് പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ്.