സിറിയന്‍ സ്‌ഫോടനം അപലപനീയം: അറബ് ലീഗ് സെക്രട്ടറി

Posted on: March 24, 2013 1:22 pm | Last updated: March 24, 2013 at 1:22 pm
SHARE

Arab-League-secretary-gen-007ദോഹ: സിറിയയില്‍ ആഗോള പ്രശസ്ത പണ്ഡിതന്‍ ഡോ. മുഹമ്മദ് സഈദ് അല്‍ബൂത്വി കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണത്തെ അറബ് ലീഗ് സെക്രട്ടറി ഡോ. നബീല്‍ അല അറബി ശക്തമായ ഭാഷയില്‍ അപലപിച്ചു. ദോഹയില്‍ അറബ് ഉച്ചകോടിയില്‍ സംബന്ധിക്കുന്ന അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നിരപരാധികളായ ഒട്ടേറെ ജനങ്ങള്‍ മരിക്കാനിടയായ ദമസ്‌കസിലെ പള്ളി ലക്ഷ്യമാക്കി നടന്ന ആക്രമണം ആരുടെ ഭാഗത്ത് നിന്നായാലും പ്രഷേധാര്‍ഹമാണെന്നും അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നി്ല്‍ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് അല്‍ബൂത്വിയുടെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.