ആന്ധ്രയില്‍ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍

Posted on: March 24, 2013 11:09 am | Last updated: March 25, 2013 at 11:03 am
SHARE

HY24SUDARSHAN_1405357eഹൈദരാബാദ്: മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍. മാവോയിസ്റ്റ് നേതാവായ സുദര്‍ശന്‍ ആണ് ഛത്തിസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന ഖമ്മം ജില്ലയില്‍ നിന്ന് അറസ്റ്റിലായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് സുദര്‍ശന്‍ എന്ന ശ്രീരാമുലു ശ്രീനിവാസ് എന്ന് പോലീസ് പറഞ്ഞു.
സുദര്‍ശന്റെ തലക്ക് പോലീസ് 20 ലക്ഷം രൂപ വിലയിട്ടിരുന്നു. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതിയാണ് സുദര്‍ശന്‍. ആന്ധ്ര ആഭ്യന്തര മന്ത്രിയായിരുന്ന മാധവ റെഡ്ഢിയെ വധിച്ച കേസിലും പ്രതിയാണ്. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.