മന്ത്രി ആര്യാടനെ ഡിവൈഎഫ്‌ഐ ഉപരോധിച്ചു

Posted on: March 24, 2013 10:41 am | Last updated: March 25, 2013 at 9:03 am
SHARE

aryadan_5കാസര്‍ക്കോട്:മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഡിവൈഎഫ്‌ഐ ഉപരോധിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കെഎസ്ആര്‍ടിസി ഡിപ്പോ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ ഗസ്റ്റ് ഹൗസിന് മുന്നില്‍ വെച്ചാണ് ഉപരോധിച്ചത്. സംഭവസമയത്ത് സ്ഥലത്ത് കുറച്ച് പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ മറ്റ് പരിപാടികള്‍ക്ക് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.