സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ്‌ പുനസ്ഥാപിച്ചു

Posted on: March 24, 2013 8:29 am | Last updated: March 24, 2013 at 10:30 am
SHARE

power cut

തിരുവനന്തപുരം: എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെ തുടര്‍ന്ന് താത്കാലികമായി പിന്‍വലിച്ച ലോഡ്‌ഷെഡ്ഡിംഗ് പുനസ്ഥാപിച്ചു.ദിവസവും രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാണ് ലോഡ്‌ഷെഡ്ഡിംഗ്. ഏതാനും പരീക്ഷകള്‍ പൂര്‍ത്തിയാകാനുണ്ടെങ്കിലും പ്രധാന പരീക്ഷകള്‍ കഴിഞ്ഞതു കൊണ്ടാണ് ലോഡ്‌ഷെഡ്ഡിംഗ് പുനഃസ്ഥാപിക്കുന്നതെന്ന് കെ എസ് ഇ ബി അധികൃതര്‍ വ്യക്തമാക്കി. പരീക്ഷാക്കാലയളവില്‍ വൈദ്യുതി ഉപഭോഗം കൂടിയത് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം കായംകുളം താപോര്‍ജ വൈദ്യുതി നിലയത്തില്‍ നിന്ന് ഇന്ന് മുതല്‍ വൈദ്യുതി വാങ്ങില്ലന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്നാണ് കായംകുളം നിലയത്തിലെ വൈദ്യുതി വാങ്ങുന്നതില്‍ നിന്ന് പിന്മാറുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.