നവോത്ഥാന ചരിത്രങ്ങള്‍ വികലമാക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം: കൂറ്റമ്പാറ

Posted on: March 24, 2013 8:10 am | Last updated: March 24, 2013 at 8:10 am
SHARE

മീനങ്ങാടി: മീനങ്ങാടി മര്‍കസുല്‍ഹുദയില്‍ രണ്ട് ദിവസമായി നടന്നുവരുന്ന സമസ്ത കേരള സുന്നീ യുവജന സംഘം വയനാട് ജില്ലാപ്രതിനിധി സമ്മേളനം സമാപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. വര്‍ത്തമാന സമൂഹത്തില്‍ നന്മയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനാവശ്യമായ വ്യക്തിത്വവും സംസ്‌കാരവും ആര്‍ജിക്കാന്‍ പ്രബോധകര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസി മനസ്സുകളെ വഴിതെറ്റിപ്പിക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെയും നവോത്ഥാന ചരിത്രങ്ങള്‍ വികലമാക്കുന്നവര്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജലം അമൂല്യമാണ്, കുടിക്കുക, പാഴാക്കരുത് എന്ന പ്രമേയത്തില്‍ നടന്നു വരുന്ന ജലസംരക്ഷണ ക്യാമ്പയിന്‍ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അശ്‌റഫ് സഖാഫി കാമിലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ പ്രസംഗിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
എസ് വൈ എസ് വയനാട് ജില്ലാ ഭാരവാഹികള്‍: അശ്‌റഫ് സഖാഫി കാമിലി(പ്രസിഡന്റ്), കെ എസ് മുഹമ്മദ് സഖാഫി, കെ സി സൈദ് ബാഖവി,മുഹമ്മദ് സഖാഫി ചെറുവേരി, മുഹമ്മദലി സഖാഫി പുറ്റാട്(വൈസ് പ്രസി),ഉമര്‍ സഖാഫി കല്ലിയോട്(ജന.സെക്രട്ടറി),പി സി ഉമറലി കോളിച്ചാല്‍, എസ് അബ്ദുല്ല, സിഎച്ച് നാസര്‍ മാസ്റ്റര്‍, അസീസ് ചിറക്കമ്പം(സെക്ര), കെ കെ മുഹമ്മദലി ഫൈസി(ട്രഷറര്‍). അശ്‌റഫ് സഖാഫി കാമിലി, ഉമര്‍ സഖാഫി കല്ലിയോട്, എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, കെ ഒ അഹമ്മദ്കുട്ടി ബാഖവി(സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍).
സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉമര്‍ സഖാഫി കല്ലിയോട് സ്വാഗതവും പി സി ഉമറലി നന്ദിയും പറഞ്ഞു.