എസ് വൈ എസ് പ്രതിനിധി സമ്മേളനം സമാപിച്ചു

Posted on: March 24, 2013 8:07 am | Last updated: March 24, 2013 at 8:07 am
SHARE

കുറ്റിയാടി: ധര്‍മപതാകയേന്തുകഎന്ന പ്രമേയത്തില്‍ സംഘ ശാക്തീകരണത്തിന്റെ ഭാഗമായി രണ്ട് ദിനങ്ങളിലായി നടന്നുവന്ന എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനത്തിന് കുറ്റിയാടിയില്‍ ഉജ്ജ്വല സമാപനം. സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
ആരാണ് കൗണ്‍സിലര്‍, അധികാര വികേന്ദ്രീകരണം, സുന്നത്തും ബിദ്അത്തും, പുതുയുഗത്തിലേക്ക് എന്നീ വിഷയങ്ങള്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എന്‍ അലി അബ്ദുല്ല, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി എന്നിവര്‍ അവതരിപ്പിച്ചു. കെ കെഅഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം .ഫൈസി വില്യാപ്പള്ളി, മജീദ് കക്കാട്, ഇബ്‌റാഹീം സഖാഫി കുമ്മോളി തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാപന സമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ സോണുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടത്തോടെയാണ് സമ്മേളനം സമാപിച്ചത്.
2013-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളത്തില്‍ തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി (പ്രസി.), സി എച്ച് റഹ്മത്തുല്ലാഹ് സഖാഫി (ജന. സെക്ര.), സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി (ട്രഷറര്‍), ആലിക്കുട്ടി ഫൈസി മടവൂര്‍ (വൈ. പ്രസി. ഓര്‍ഗനൈസിംഗ്), കെ അബ്ദുല്ല സഅദി (വൈ. പ്രസി. ദഅ്‌വ), എം കെഎം ബശീര്‍ മുസ്‌ലിയാര്‍ (വൈ.പ്രസി. ഓഫീസ്), എം എ ശുകൂര്‍ സഖാഫി വെണ്ണക്കോട് (വൈ. പ്രസി. ക്ഷേമകാര്യം), കെ എ നാസര്‍ ചെറുവാടി (സെക്ര. ഓര്‍ഗനൈസിംഗ്), സലീം അണ്ടോണ (സെക്ര. ഓഫീസ്), ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് (സെക്ര. ക്ഷേമകാര്യം), മുഹമ്മദലി സഖാഫി വള്ളിയാട് (സെക്ര. ദഅ്‌വ) എന്നിവരാണ് ഭാരവാഹികള്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നേതൃത്വം നല്‍കി.