വിവസ്ത്രനായി മരത്തില്‍ തങ്ങിയ അന്യസംസ്ഥാന യുവാവിനെ ആശുപത്രിയിലാക്കി

Posted on: March 24, 2013 7:32 am | Last updated: March 24, 2013 at 7:32 am
SHARE

മണ്ണാര്‍ക്കാട്: മരങ്ങള്‍ക്ക് മുകളില്‍ വിവസ്ത്രനായ നിലയില്‍ കണ്ടെത്തിയ അന്യസംസ്ഥാന ക്കാരനായ യുവാവ് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ചോലങ്കര റബ്ബര്‍ പ്ലാന്റേഷനില്‍ റബ്ബര്‍തൈകള്‍ക്ക് മുകളില്‍ ഇന്നലെ രാവിലെയാണ് സമീപവാസികള്‍ വിവസ്ത്രനായ യുവാവിനെ കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും ഫയര്‍‌സ്റ്റേഷനിലും വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കുകയായിരുന്നു.
രാവിലെ 6.30ഓടെ റബ്ബര്‍തോട്ടത്തില്‍ ഇലകളാല്‍ നഗ്നത മറച്ച് നില്‍ക്കുന്ന യുവാവിനെ സമീപ വാസികള്‍ കണ്ടത്. കുറച്ച് സമയത്തിനുള്ളില്‍ യുവാവ് റബ്ബര്‍ മരത്തിന്റെ മുകളില്‍ കയറി നിലയുറപ്പിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് താഴെ വലകെട്ടി. ഇയാള്‍ കയറിയ മരത്തില്‍ നിന്ന് ബലമായി വലയിലേക്ക് തള്ളിയിടുകയും ചെയ്തു.
അതിന് ശേഷം നാട്ടുകാരെയും പോലീസിനെയും ചീത്ത വിളിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ കൈകാലുകള്‍ കെട്ടി താലൂക്കാശുപത്രിയിലേക്ക് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു.ഇയാളെ കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു