പി പി പി യുടെ ഉപാധ്യക്ഷ സ്ഥാനം സര്‍ദാരി ഒഴിഞ്ഞു

Posted on: March 23, 2013 4:44 pm | Last updated: March 23, 2013 at 4:44 pm
SHARE

Zardari-460x276ലാഹോര്‍ തന്റെ മകന്‍ ബിലാവലിനെ പാര്‍ട്ടിയുടെ മുഖ്യ രക്ഷാധികാരിയാക്കി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഉപാധ്യക്ഷസ്ഥാനത്തുനിന്നും പാകിസ്താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി ഒഴിഞ്ഞു. ‘സര്‍ദാരി ഇനി പാര്‍ട്ടിയുടെ ചെയര്‍മാനായി ഉണ്ടാവില്ല. പാര്‍ട്ടിയുടെ പ്രധാന ഘടകത്തെ അദ്ദേഹം പിരിച്ചുവിട്ടു. മകനെ മുഖ്യരക്ഷാധികാരിയാക്കുകയും ചെയ്തിട്ടുണ്ട്.’- സര്‍ദാരിയുമായുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ പ്രസിഡന്റ് രാഷ്ട്രീയപാര്‍ട്ടിയുടെ നനേതാവാന്‍ പാടില്ല എന്ന കോടതിയുടെ നിര്‍ദേശം കാരണമാണ് അദ്ദേഹം രാജിവെച്ചത് എന്നാണ് അറിയുന്നത്. പ്രസിഡന്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടരുതെന്നും കോടതി പറഞ്ഞു.