കടല്‍ക്കൊല കേസില്‍ വിചാരണ കൊല്ലത്ത് വേണമെന്ന് മുഖ്യമന്ത്രി

Posted on: March 23, 2013 4:04 pm | Last updated: March 23, 2013 at 4:04 pm
SHARE

oommen chandlതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണ കൊല്ലത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി. കേസിന്റെ രേഖകള്‍ കൊല്ലം ജില്ലാ കോടതിയിലാണുള്ളതെന്നും കൊല്ലം സ്‌പെഷ്യല്‍ കോടതിയെ പ്രത്യേക കോടതിയായി പരിഗണിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്. കുറ്റപത്രം മൊഴിമാറ്റം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിചാരണ വൈകിപ്പിക്കുന്നതിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.