കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ കുറ്റം ചുമത്തി

Posted on: March 23, 2013 1:17 pm | Last updated: March 23, 2013 at 1:36 pm
SHARE

saif382

ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ വന്യജീവി നിയമപ്രകാരം കുറ്റം ചുമത്തി. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, സൊണാലി ബിന്ദ്ര, തബു, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ചന്ദ്രകല ജെയ്ന്‍ കുറ്റപത്രം വായിച്ചു. ഏപ്രില്‍ 27ന് കേസില്‍ വാദം കേള്‍ക്കും. താരങ്ങള്‍ കുറ്റങ്ങള്‍ കോടതിയില്‍ നിഷേധിച്ചു.
1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹം സാത് സാത് ഹേന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ഇനമാണിത്.