Connect with us

Sports

ഇന്ത്യക്കും തകര്‍ച്ച: എട്ടിന് 266; ലിയോണിന് 5 അഞ്ച് വിക്കറ്റ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസമായ ഇന്ന് കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എടുത്തിട്ടുണ്ട്. നാലു റണ്‍സാണ് ഇന്ത്യയുടെ ലീഡ് സമ്പാദ്യം.

ഇന്ത്യക്കുവേണ്ടി മുരളി വിജയും പൂജാരയും അര്‍ധസെഞ്ച്വറി നേടി. കളി നിര്‍ത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാറാണ് ക്രീസിലുള്ളത്. ആസ്‌ത്രേലിയക്കുവേണ്ടി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ അഞ്ചു വിക്കറ്റ് നേടി. സച്ചിന്‍, കോഹ്‌ലി, പൂജാര, രഹാനെ, അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് ലിയോണ്‍ നേടിയത്.

നേരത്തെ ആസ്‌ത്രേലിയ 262 റണ്‍സിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സുമായി രണ്ടാം ദിവസം കളി ആരംഭിച്ച ആസ്‌ത്രേലിയക്ക് വേണ്ടി ക്രീസിലുണ്ടായിരുന്ന സിഡിലും (51) പാറ്റിന്‍സണും (30) ആണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ഇന്ത്യക്കുവേണ്ടി ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇശാന്ത്‌ ശര്‍മയും ജഡേജയും രണ്ട് വീതം വിക്കറ്റുകളും പ്രഗ്യാന്‍ ഓജ ഒരു വിക്കറ്റും വീഴ്ത്തി.

 

Latest