കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Posted on: March 23, 2013 9:45 am | Last updated: March 23, 2013 at 11:57 am
SHARE

car-accident-hiകായംകുളം: ഹരിപ്പാട് രാമപുരം ക്ഷേത്രത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശികളായ സുനില്‍, ഭദ്രന്‍, ഷീല എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോയ കാര്‍ എതിര്‍ദിശയില്‍ വന്ന ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമന സേനാംഗങ്ങളെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.