Connect with us

Editors Pick

ഭൂമിക്കായി ഒരു മണിക്കൂര്‍

Published

|

Last Updated

ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുണ്ടാക്കുന്ന വിപത്തുകളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ ആയിരക്കണക്കിന് നഗരങ്ങളിലായി ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കുന്നു. ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകള്‍ ഓഫ് ചെയ്താണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. ഡബ്ല്യു ഡബ്ല്യു എഫിന്റെ നേതൃത്വത്തിലാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.
2007ല്‍ സിഡ്‌നിയിലാണ് ഭൗമ മണിക്കൂര്‍ ആചരണത്തിന് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം 6,950 നഗരങ്ങളില്‍ വിളക്കുകള്‍ അണച്ച് ആളുകള്‍ ഭൗമ മണിക്കൂറിന് പിന്തുണ നല്‍കിയിരുന്നു. ഇത്തവണ 150ലധികം രാജ്യങ്ങളില്‍ ഇതില്‍ പങ്കാളിത്വം വഹിക്കും. ഫലസ്തീന്‍, ടുണീഷ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ആദ്യമായി ഇത്തവണ ഭൗമ മണിക്കൂറിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ, ഇന്ത്യാ ഗേറ്റ്, സിഡ്‌നിയിലെ ഒപേറ ഹൗസ്, ഹാര്‍ബര്‍ ബ്രിഡ്ജ്, ടോക്യോ ടവര്‍, ഈഫല്‍ ടവര്‍, ബക്കിംഗ്ഹാം കൊട്ടാരം, എന്നിവിടങ്ങളിലെല്ലാം ഒരു മണിക്കൂര്‍ വിളക്കുകള്‍ അണയും.

2013_Mar23_news1ഭൗമ മണിക്കൂറിനായി വൈദ്യുതി ബോര്‍ഡും
അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന ഭൗമ മണിക്കൂര്‍ ആചരണത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡും പങ്കെടുക്കും. ഭൗമ മണിക്കൂര്‍ ആചരണത്തോടൊപ്പം ലാഭ പ്രഭ, നോ ലോഡ്‌ഷെഡ്ഡിംഗ് ക്യാമ്പയിന്‍ എന്നീ ഊര്‍ജ സംരക്ഷണ പദ്ധതികള്‍ക്കും വൈദ്യുതി ബോര്‍ഡ് തുടക്കം കുറിക്കും.

Latest