പാക്കിസ്ഥാനില്‍ വാഹനാപകടം; 23 മരണം

Posted on: March 23, 2013 10:27 am | Last updated: March 23, 2013 at 12:50 pm
SHARE

z.hashemi20130316055617540ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ 23 പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ലാഹോറില്‍ നന്ന് വ്യവസായ നഗരമായ ഫൈസലാബാദിലേക്ക് പോയ ബസ് ഷേകുപുരക്ക് സമീപം മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ ഭൂരിഭാഗം ആളുകളുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.