Connect with us

Editors Pick

ഡിനോസറുകളുടെ അന്ത്യത്തിന് കാരണമായത് ഉല്‍ക്കാ പതനം

Published

|

Last Updated

ലണ്ടന്‍: ഡിനോസറുകളുടെ അന്ത്യത്തിന് കാരണമായത് ഉല്‍ക്കാ പതനമെന്ന് ഗവേഷകര്‍. മെക്‌സിക്കോയിലെ 180 കിലോമീറ്റര്‍ നീണ്ട വിള്ളല്‍ വിശകലന വിധേയമാക്കിയ ശാസ്ത്രസംഘമാണ് ബഹിരാകാശത്ത് നിന്ന് പതിച്ച നക്ഷത്ര ഭാഗങ്ങളോ ഉല്‍ക്കകളോ ആണ് വന്‍ നാശനഷ്ടത്തിന് വഴി വെച്ച ദുരന്തത്തിന് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഉല്‍ക്കാ പതനത്തോടൊപ്പം സംഭവിച്ച രാസ പരിണാമങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലും ഉപരിതലത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരിക്കാമെന്നും ഇതാണ് ഡിനോസര്‍ അടക്കമുള്ള ജീവിവര്‍ഗങ്ങളുടെ നാശത്തിന് വഴി വെച്ചതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജെയ്‌സന്‍ മൂര്‍ പറഞ്ഞു. ഭീമാകാരമായ ബഹിരാകാശ വസ്തുവാണ് മെക്‌സിക്കന്‍ വിള്ളലിന് വഴി വെച്ചതെന്നായിരുന്നു നേരത്തേയുള്ള നിഗമനം.