എസ് എസ് എഫ് സംസ്ഥാന സമ്മേളനം പ്രചാരണം: പാലക്കാട്ടെ സംസ്ഥാന ഐ ടീം അംഗങ്ങള്‍ കോട്ടയത്ത് നടത്തിയ പ്രകടനം ശ്രദ്ധേയമായി

Posted on: March 23, 2013 7:19 am | Last updated: March 23, 2013 at 7:19 am
SHARE

കോട്ടയം: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ അടുത്തമാസം 26,27,28 തീയതികളില്‍ ഏറണാകുളത്ത് വെച്ച് നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട്ടെ സംസ്ഥാന ഐ ടീം അംഗങ്ങള്‍ അക്ഷരങ്ങളുടെ നാടായ കോട്ടയത്ത് നടത്തിയ പ്രകടനം ശ്രദ്ധേയമായി. യാക്കൂബ് പൈലിപ്പുറം, സൈതലവി പുതക്കാട്, യൂസുഫ് സഖാഫി, നവാസ് പഴമ്പാലക്കോട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്.
ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോട് കൂടി തുടങ്ങിയ ചങ്ങനാശേരി, കോട്ടയം ടൗണ്‍, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ്,ഈരേറ്റുപേട്ട എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് അന്തര്‍ ജില്ലാ പ്രകടനം നടത്തിയത്. നേരത്തെ കോട്ടയം ജില്ലാതല പ്രചരണ പരിപാടിയുടെ തുടക്കം കുറിച്ച് എസ്് എസ് എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി ഐ ടീം അംഗങ്ങള്‍ക്ക് പതാക കൈമാറി. പ്രകടനത്തിന് അഭിവാദ്യം അര്‍പ്പിച്ച് വിവിധ സ്ഥലങ്ങളില്‍ എസ് എസ് എഫ് പ്രവര്‍ത്തകരും അണി നിരന്നിരുന്നു.