മുല്ലപ്പള്ളിയുടെ വികസന ഫണ്ടില്‍ നിന്ന് കുറ്റിയാടി മണ്ഡലത്തില്‍ 81 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍

Posted on: March 23, 2013 7:13 am | Last updated: March 23, 2013 at 7:13 am
SHARE

കുറ്റിയാടി: അസംബ്ലി നിയോജക മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വികസന ഫണ്ടില്‍ നിന്ന് 81 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ അനുവദിച്ചു.
കുറ്റിയാടി പഞ്ചായത്തില്‍ ഊരത്ത് എല്‍ പി സ്‌കൂളില്‍ കമ്പ്യൂട്ടറിന് 50,000, നെട്ടൂര്‍ എം യു പി സ്‌കൂളില്‍ കമ്പ്യൂട്ടറിന് 25,000 , വില്യാപ്പള്ളി എം ജെ ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് എട്ട് ലക്ഷം രൂപയും അനുവദിച്ചു.
ലോകനാര്‍ കാവ് പുളിക്കൂല്‍ താഴ ഫുട്പാത്തിന് രണ്ട് ലക്ഷം , കീഴല്‍ മണിയൂര്‍ ബ്രാഞ്ച് കനാലിന് കീഴല്‍ അണിയേരി റോഡിന് പാലം നിര്‍മിക്കാന്‍ 2.50 ലക്ഷം രൂപയും നല്‍കി.
വേളം പഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തിന് ആറ് ലക്ഷം രൂപയും തളവഞ്ചേരി-വേളം ക്ഷേത്രം ഫുട്പാത്തിന് 2.50 ലക്ഷം രൂപയും, വേളം യു പി സ്‌കൂളില്‍ ഇടിമിന്നല്‍ രക്ഷാചാലകം സ്ഥാപിക്കുന്നതിന് ഒരു ലക്ഷവും മണിയൂര്‍ പഞ്ചായത്തില്‍ എന്‍ജിനീയറിംഗ് കോളജിന് കെട്ടിടം പണിയാന്‍ അഞ്ച് ലക്ഷവും, പാലയാട്-കരുവഞ്ചേരി ഫുട്പാത്തിന് നാല് ലക്ഷം രൂപയും അനുവദിച്ചു.
ചെരണ്ടത്തൂര്‍ പൂച്ചക്കുന്ന് ജലവിതരണ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനത്തിന് അഞ്ച് ലക്ഷം രൂപയും മണിയൂര്‍ എം എല്‍ പി സ്‌കൂളില്‍ കമ്പ്യൂട്ടറിന് 25,000 രൂപയും മുടപ്പിലാവില്‍-എലിനീക്കണ്ടി ഫുട്പാത്തിന് മൂന്ന് ലക്ഷം രൂപയും മന്തരത്തൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മാണത്തിന് നാല് ലക്ഷം രൂപയും നല്‍കി.
തിരുവള്ളൂര്‍ പഞ്ചായത്തില്‍ വലിയവളപ്പില്‍ താഴ-നെല്ലിയുള്ളതില്‍ താഴ ഫുട്പാത്തിന് രണ്ട് ലക്ഷം, കരിമ്പനക്കിമല ജലവിതരണ പദ്ധതിക്ക് 13 ലക്ഷം , പുത്തലത്ത് താഴ – വടക്കെ താഴ ഫുട്പാത്തിന് രണ്ട് ലക്ഷം , ട്രാന്‍സ്‌ഫോര്‍മര്‍ – പയ്യട റൂട്ട് പാലം നിര്‍മാണത്തിന് മൂന്ന് ലക്ഷം , എം എല്‍ പി സ്‌കൂള്‍-ലക്ഷംവീട് ഓവുപാലത്തിന് മൂന്ന് ലക്ഷം, കോട്ടപ്പള്ളി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ കമ്പ്യൂട്ടറിന് 25,000 രൂപയും പുറമേരി പഞ്ചായത്തില്‍ ഇരയംകാടുകുന്ന് ജലവിതരണ പദ്ധതിക്ക് എട്ട് ലക്ഷം രൂപയും അനുവദിച്ചു.
14-ാം വാര്‍ഡില്‍ പുത്തമ്പൂരയില്‍ താഴ പാലം നിര്‍മാണത്തിന് മൂന്ന് ലക്ഷം , രാജീവ് നഗര്‍ തെക്കെ തറോല്‍ കോളനി ഓവ് പാലം നിര്‍മാണത്തിന് 75,000 , പീക്കിലോട്ട താഴ ഫൂട്ട്പാത്തിന് ഒരു ലക്ഷം , ആയഞ്ചേരി തെരു-ചൂരക്കുളങ്ങര റോഡിന് കുറ്റിവയല്‍ പാലത്തിന് ഒരു ലക്ഷം രൂപയും അനുവദിച്ചു.