കോഴിക്കോട് സ്റ്റേഷനില്‍ പുതിയ ടിക്കറ്റ് കൗണ്ടര്‍

Posted on: March 22, 2013 11:36 am | Last updated: March 22, 2013 at 11:36 am
SHARE

kozhikodeകോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് കൗണ്ടറില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിനായി നാലാമത്തെ പ്ലാറ്റ്‌ഫോമില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് കൗണ്ടര്‍ തുറന്നു. വടക്കു ഭാഗത്തേക്കുളള ട്രെയിനുകള്‍ ഭൂരിഭാഗവും മൂന്ന്, നാല് പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നതിനാല്‍ ഈ ഭാഗത്തേക്കുളള യാത്രക്കാര്‍ക്ക് പെട്ടെന്ന് ടിക്കറ്റ് ലഭ്യമാകാന്‍ ഇത് സഹായകമാകും.