പാക്കിസ്ഥാനില്‍ യു എസ് ഡ്രോണ്‍ ആക്രമണം; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: March 22, 2013 11:25 am | Last updated: March 22, 2013 at 11:25 am
SHARE

ഇസ്‌ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനിലെ ഗോത്ര മേഖലയില്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയിലെ പ്രധാന നഗരമായ മിറാന്‍ഷായില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ദത്ത ഖേല്‍ പ്രദേശത്താണ് ആക്രമണമുണ്ടായത്.