Connect with us

National

അനാഥാലയത്തില്‍ ബലാത്സംഗം; സ്ഥാപകന് വധശിക്ഷ

Published

|

Last Updated

മുംബൈ: അനാഥാലയത്തിലെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടികളെ ശാരീരികവും ലൈംഗികവുമായി പീഡിപ്പിച്ച കേസില്‍ വധശിക്ഷ. കല്യാണി മഹിള ബാല്‍സേവാ സന്‍സ്ഥയുടെ സ്ഥാപകന്‍ രാമചന്ദ്ര കരഞ്ജുലെയാണ് സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചത്. പനവേല്‍ ആസ്ഥാനമായാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നത്. കൂട്ട ബലാത്സംഗത്തിനിരയായി അനാഥാലയത്തിലെ ഒരു പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തിലും ഇയാള്‍ പ്രതിയാണ്.
അനാഥാലയത്തിലെ അധ്യാപകനായ പ്രകാശ് ഖഡ്‌കെ, ഷിര്‍ദിയില്‍ ഇതേ രീതിയില്‍ അനാഥാലയം നടത്തുന്ന ഖണ്ഡു കസ്‌ബെ, എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അനാഥാലയത്തിലെ സൂപ്രണ്ട് സൊണാലി ബദ്‌ലെയെയും കുട്ടികളെ നോക്കുന്ന പാര്‍വതി മാവ്‌ലെയെയും പത്ത് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ നനബാവു കരഞ്ജുലെയെ രണ്ട് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. 14നും 18നും ഇടയില്‍ പ്രായമുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടികളെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.

Latest