ഡീസല്‍ വില വര്‍ധിപ്പിച്ചു

Posted on: March 22, 2013 9:38 pm | Last updated: March 23, 2013 at 12:44 am
SHARE

Petrol_pump

ന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് 45 പൈസ വര്‍ധിപ്പിച്ചു. ജനുവരി മുതല്‍ ഇത് മൂന്നാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. വാറ്റ് ഒഴികെയുള്ള വര്‍ധനവാണിതെന്ന് രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
സബ്‌സിഡിയോടെ ഡീസല്‍ വില്‍ക്കുക വഴി വന്‍ നഷ്ടമുണ്ടാകുന്നുവെന്നാണ് പൊതു മേഖലാ എണ്ണക്കമ്പനികള്‍ പറയുന്നത്. ഇത് നികത്താന്‍ മാസത്തില്‍ 50 പൈസ കണ്ട് വര്‍ധിപ്പിക്കാന്‍ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജനുവരി 18നും ഫെബ്രുവരി 16നും ഡീസല്‍ വില വര്‍ധിപ്പിച്ചു. ഈ മാസം 16ന് പെട്രോള്‍ വില ലിറ്ററിന് 2.40 രൂപ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതോടൊപ്പം ഡീസല്‍ വില വര്‍ധിപ്പിച്ചില്ല. പാര്‍ലിമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഡീസല്‍ വില വര്‍ധന വേണ്ടെന്നുവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പാര്‍ലിമെന്റ് സമ്മേളനം അവസാനിച്ചതിന് തൊട്ടു പിറകേയാണ് വില വര്‍ധന പ്രഖ്യാപിച്ചത്.