മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂത്തി സിറിയയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Posted on: March 22, 2013 1:15 pm | Last updated: March 22, 2013 at 6:19 pm
SHARE

al-buti

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പ്രശസ്ത സുന്നി അശ്്അരി പണ്ഡിതന്‍ ഡോ. മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂത്തി ഉള്‍പ്പെടെ 41 പേര്‍ മരിച്ചു. ഡമസ്‌കസിലെ മസാറയില്‍ സ്ഥിതി ചെയ്യുന്ന ഈമാന്‍ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്.

84കാരനായ ബുര്‍ത്തി ഡമാസ്‌കസിലെ ഇമാം മസ്ജിദില്‍ കുട്ടികളെ പഠിപ്പിക്കുമ്പോഴായിരുന്നു സ്‌ഫോടനം. സിറിയയിലെ പ്രമുഖനായ സുന്നി പണ്ഡിതനായിരുന്നു ബൂത്തി. ബൂത്തിയുടെ നിര്യാണവാര്‍ത്ത അറിഞ്ഞതോടെ സ്‌റ്റേറ്റ് ടെലിവിഷന്‍ മറ്റു പരിപാടികള്‍ നിര്‍ത്തിവെച്ച് ഖുര്‍ആന്‍ പാരായണം പ്രക്ഷേപണം ചെയ്തു.