കൈക്കൂലി വാങ്ങുന്ന ഓഫീസറെ സി.ബി.ഐ സംഘം പിടികൂടി

Posted on: March 22, 2013 5:51 pm | Last updated: March 22, 2013 at 5:51 pm
SHARE

money-exchange-madhya-pradeshവയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെയ്‌സ് ബോര്‍ഡ് സീനിയര്‍ ഫീല്‍ഡ് ഓഫീസറെ സി.ബി.ഐ പിടികൂടി. ബത്തേരി സ്‌പെയ്‌സ് ബോര്‍ഡിലെ സീനിയര്‍ ഫീല്‍ഡ് ഓഫീസര്‍ കല്‍പ്പറ്റ സ്വദേശി എന്‍.എം ഉസ്മാനെയാണ് ബത്തേരി ടൗണില്‍ വെച്ച് സി.ബി.ഐ സംഘം പിടികൂടിയത്. തമിഴ്‌നാട് നീലഗിരി ജില്ലയിലെ നെല്ലക്കോട്ടയിലെ കര്‍ഷക സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് സി.ബി.ഐ സംഘം ഇന്ന പുലര്‍ച്ചെ ബത്തേരിയിലെത്തിയത്. ഏലം കൃഷിക്ക് സബ്‌സിഡ് അനുവദിക്കാന്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കര്‍ഷക സ്ത്രീ സിബഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. സി.ബി ദാമോദരന്‍, എം.ഐ സെബാസ്റ്റിയന്‍, എ.പി കുമാരന്‍,എസ്.ഷംസുദ്ദീന്‍ എന്നിവരാണ് സി.ബി.ഐ സംഘത്തിലുണ്ടായിരുന്നത്.