മ്യാന്‍മറില്‍ സംഘര്‍ഷം തുടരുന്നു; 20 പേര്‍ മരിച്ചു

Posted on: March 22, 2013 3:25 pm | Last updated: March 22, 2013 at 3:29 pm
SHARE

myanmarയാങ്കൂണ്‍: മ്യാന്‍മറില്‍ രണ്ട് ദിവസമായി തുടരുന്ന വര്‍ഗീയ കലാപം രൂക്ഷമായി. മുസ്‌ലിം- ബുദ്ധ സംഘര്‍ഷത്തില്‍ ഇതുവരെ ഇരുപത് പേരാണ് കൊല്ലപ്പെട്ടത്. ഇന്നും വ്യാപകമായ സംഘര്‍ഷമാണ് ഉണ്ടായത്. ചെറിയ സംഘങ്ങളായി തിരിഞ്ഞ് ആളുകള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ പലായനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
രോഷാകുലരായ ബുദ്ധവിശ്വാസികള്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് തീവെച്ചു. ബുധനാഴ്ചക്ക് ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ അഞ്ച് പള്ളികള്‍ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്.