ഐ പാഡിനായി തട്ടിക്കൊണ്ടുപോകല്‍ നാടകം

Posted on: March 22, 2013 3:09 pm | Last updated: March 22, 2013 at 3:09 pm

ipadഅബൂദബി: ഐ പാഡ് ലഭിക്കാന്‍ വേണ്ടി പെണ്‍കുട്ടിയുടെ അവതരിപ്പിച്ചത് തട്ടിക്കൊണ്ടു പോകല്‍ നാടകം. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയാണ് തന്റെ പിതാവിനെ വിളിച്ച് തട്ടിക്കൊണ്ടു പോയതായും മോചനദ്രവ്യമായി ഐ പാഡ് ചോദിച്ചെന്നും അറിയിച്ചത്. ഉടന്‍ തന്നെ പിതാവ് പോലീസില്‍ വിവരം അറിയിച്ചു. കുട്ടിയെ പിന്നീട് വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഐ പാഡിനായി കുട്ടി നടത്തിയ നാടകത്തിന്റെ ചുരുളഴിഞ്ഞത്.