വി എച്ച് പി നിലപാട് നെറികേട്: പിണറായി

Posted on: March 22, 2013 1:51 pm | Last updated: March 22, 2013 at 2:52 pm
SHARE

PINARAYI VIJAYANകണ്ണൂര്‍: എ കെ ജിയെ ഹിന്ദു നേതാവായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ സി പി എം ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍. ജാതിമത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ച എ കെ ജിയെ ഹിന്ദുമത നേതാവായി ചിത്രീകരിക്കാനുള്ള ആര്‍ എസ് എസ്- വി എച്ച് പി ശ്രമം നെറികേടാണെന്ന് പിണറായി പറഞ്ഞു. എ കെ ജി ദിനാചരണത്തോടനുബന്ധിച്ച് കാള്‍ടെക്‌സ് ജംഗ്ഷനില്‍ എ കെ ജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലാണ് എ കെ ജി ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തത്. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിനിടെ എ കെ ജിക്ക് ക്രൂര മര്‍നമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഇത്തരത്തിലുള്ള നേതാവിനെ കേവലം ഹിന്ദു നേതാവായി ചിത്രീകരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും പിണറായി വിജയന്‍ പറഞ്ഞു.