തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കോസി അനധികൃത സംഭാവന വാങ്ങിയെന്ന് ആരോപണം

Posted on: March 22, 2013 2:04 pm | Last updated: March 22, 2013 at 2:04 pm
SHARE

sarkozyപാരീസ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി അനധികൃതമായി സംഭവാന വാങ്ങിയതായി ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്രാന്‍സിലെ ഏറ്റവും വലിയ ധനികയായ ലിലിയാനെ ബെറ്റന്‍കോര്‍ട്ടില്‍ നിന്ന് അനധികൃതമായി ആയിരക്കണക്കിന് യൂറോ സംഭാവന വാങ്ങെയെന്നാണ് ആരോപണം. 2007ലെ തിരഞ്ഞെടുപ്പ് വേളയിലാണ് ആരോപണത്തിനിടയാക്കിയ സംഭവം നടന്നത്.