ആഫ്രിക്കന്‍ തീരത്ത് ബോട്ട് മുങ്ങി മുപ്പത് മരണം

Posted on: March 22, 2013 12:46 pm | Last updated: March 22, 2013 at 12:46 pm
SHARE

കേപ് എസ്റ്റെറിയാസ്: ആഫ്രിക്കയിലെ പടിഞ്ഞാറന്‍ രാജ്യമായ ഗാബോണില്‍ ബോട്ട് മുങ്ങി മുപ്പത് പേര്‍ മരിച്ചു. ഗാബോണിന്റെ തലസ്ഥാനമായ ലിബറിവില്ലെയിലാണ് അപകടമുണ്ടായത്. അനധികൃതമായി കുടിയേറിയവരുമായി പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 65 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയത്.