എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: March 22, 2013 12:23 pm | Last updated: March 22, 2013 at 12:23 pm

Niyamasabhaതിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ പി ജയരാജനാണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക്.
കണ്ണൂര്‍ സര്‍വകലാശാലയിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ വ്യാഴാഴ്ച നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.