ഹരിദത്തിന്റെ മരണം: അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

Posted on: March 22, 2013 12:13 pm | Last updated: March 23, 2013 at 9:28 am
SHARE

Hariduttന്യൂഡല്‍ഹി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ കേസ് അന്വേഷിച്ച സി ബി ഐ. ഡി വൈ എസ് പി ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിലക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ സി ബി ഐക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് ഹരിദത്തിനെ എറണാകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.