Connect with us

Gulf

നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌റ്റൈപെന്റ് നല്കാന്‍ തീരുമാനം

Published

|

Last Updated

ദോഹ: നഴ്‌സിംഗ് മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് മാസാന്തം സ്‌റ്റൈപെന്റ് നല്കാന്‍ പദ്ധതിയുള്ളതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നഴ്‌സിംഗ് വിഭാഗം അസിസ്റ്റന്റ് സി.ഇ.ഒ ഡോ ബദ്‌റിയ ലിന്ഗാവി അറിയിച്ചു. ഗള്‍ഫ് നഴ്‌സിംഗ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഖത്തര്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാല്ഗാരി യൂനിവേഴ്‌സിറ്റിയില്‍ നഴ്‌സിംഗ് പഠനത്തിനു ചേരുന്ന ഖത്തര്‍ വിദ്യാര്‍ഥിനികള്‍ക്ക് മാസാന്തം നിശ്ചിത സംഖ്യ വേതനമായി നല്കും. എണ്ണായിരത്തോളം നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഹമദ് ഹോസ്പിറ്റലില്‍ വെറും നാനൂറു പേര്‍ മാത്രമാണ് സ്വദേശികള്‍ നഴ്‌സിംഗ് മേഖലയിലേക്ക് ഖത്തരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി 2007 ല്‍ ആരംഭിച്ച കാല്ഗറി യൂനിവേഴ്‌സിറ്റിയില്‍ 25 ശതമാനം മാത്രമാണ് ഇപ്പോഴും സ്വദേശി വിദ്യാര്‍ത്ഥികളെന്നും അവര്‍ പറഞ്ഞു.

Latest