വിനോദ സഞ്ചാരികളെ ആകര്‍ശിക്കാന്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍

Posted on: March 21, 2013 7:17 pm | Last updated: March 21, 2013 at 7:18 pm
SHARE

The-Pearl-Dohaദോഹ: വിനോദ സഞ്ചാരികളെ ആകര്‍ശിക്കുന്നതിന് വേണ്ടി ഡബിള്‍ ഡക്കര്‍ ബസുകള്‍ നിരത്തിലിറങ്ങുന്നു. ദോഹ ബസ് എന്ന സ്വകാര്യ സഥാപനമാണ് പുതിയ ടൂറിസ്റ്റ് ബസ്സുകള്‍ പുറത്തിറക്കുന്നത്. അടുത്ത മാസം തന്നെ രണ്ട് ബസ്സുകള്‍ നിരത്തിലിറക്കും. ഓഗസ്‌റ്റോടു കൂടി കൂടുതല്‍ ബസ് നിരത്തിലിറക്കാനാവുമെന്ന് ബസ് ജനറല്‍ ഡയറക്ടര്‍ മുഹമ്മദ് ജുമുഅ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഗൈഡും വാഹനത്തില്‍ ഉണ്ടാകും.ഖത്തറിന്റെ എല്ലാ മേഖലയും വികസിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടൂറിസ്റ്റുകളെ ആകര്‍ശിക്കാന്‍ പുത്തന്‍ പദ്ധതി കൊണ്ടു വന്നത്.