വോളിബോള്‍: ഇന്ത്യ-ഫിലിപ്പെന്‍സ് രണ്ടാം സെമി നാളെ

Posted on: March 21, 2013 7:00 pm | Last updated: March 21, 2013 at 7:01 pm
SHARE

volleyball imageദോഹ: ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി വോളിബോള്‍ ലീഗിലെ രണ്ടാം പാദ സെമി ഫൈനല്‍ മല്‍സരത്തില്‍ നാളെ ശക്തരായ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും ഫിലിപ്പെന്‍സും തമ്മില്‍ ഏറ്റുമുട്ടും. നാളത്തെ മല്‍സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ ഫൈനലില്‍ പ്രവേശിക്കും. കളിയിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ കാഴ്ചവെക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് നാളെ ഫിലിപെയ്ന്‍സിനെ ഇന്ത്യ നേരിടുന്നത്. മികച്ച മുന്നേറ്റം നടത്തിയാല്‍ വിജയം ഉറപ്പിക്കാമെന്ന്  ടീംഅംഗങ്ങള്‍ പറഞ്ഞു. നാളത്തെ മല്‍സരത്തില്‍ ടീമിനെ നയിക്കുന്നത് അസീസാണ്. ആദ്യമായാണ് ഇന്ത്യന്‍ ടീം ഒരു കളിയിലും തോല്‍ക്കാതെ സെമി ഫൈനല്‍ വരെ എത്തുന്നത്. മല്‍സരം കാണുന്നതിന് വേണ്ടി നിരവധി പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം നിറഞ്ഞ ഗ്യാലറിയായിരുന്നു.